Advertisment

ജനജീവിതം വെല്ലുവിളി നേിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണം: വിസ്ഡം യൂത്ത്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷത കുറക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എടത്തനാട്ടുകരയില്‍ സമാപിച്ച വിസ്ഡം യൂത്ത് സംസ്ഥാന പ്രിതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനജീവിതം വെല്ലുവിളി നേിടുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണം. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായാല്‍ സാമൂഹിക ജീവിതം ദുസ്സഹമാകും.

Advertisment

തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ജനാധിപത്യ പ്രക്രിയയെയും വെല്ലുവിളിച്ച് രാജ്യത്ത് നടക്കുന്ന ജനപ്രതിനിധികളുടെ കൂറുമാറ്റം തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരണം.

publive-image

സ്ത്രീ പീഢനവും ആത്മഹത്യകളും വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണ്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണം. പൊതു സമൂഹത്തിന് സാമൂഹ്യ സുരക്ഷ നല്‍കേണ്ട പോലീസ് വകുപ്പ് ജനജവിതത്തിന് തന്നെ ഭീഷണിയാകുന്ന വിധം സ്വീകരിക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രതിനിധി സമ്മേളന സമാപനം അഡ്വ.എന്‍.ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സജ്ജാദ് അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളില്‍ സി.പി.സലിം, കെ.താജുദ്ദീന്‍ സ്വലാഹി, യു.മഹമ്മദ് മദനി, അഫീഫ് മദനി, മുസ്തഫ മദനി, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി.അബ്ദുല്‍ ലത്ത്വീഫ്, ഇബ്‌നു അലി എടത്തനാട്ടുകര എന്നിവര്‍ പ്രഭാഷണം നടത്തി.

മുജീബ് ഒട്ടുമ്മല്‍, അബ്ദുല്ല ഫാസില്‍, പി.യു.സുഹൈല്‍, ഒ.മുഹമ്മദ് അന്‍വര്‍, ടി.കെ.നിഷാദ് സലഫി, ഹാരിസ് കായക്കൊടി, കമറുദ്ദീന്‍, റിന്‍ഷാദ് ആലപ്പുഴ, നിഷാദ്.എം.എം, ബിലാല്‍ കോട്ടയം, ഹാരിസ് ഫാറൂഖി കൊല്ലം, ഹാറൂണ്‍ തിരുവനന്തപുരം, മുഹമ്മദ് ശബീര്‍ കണ്ണൂര്‍, ഉനൈസ് സ്വലാഹി, ഇഖ്ബാല്‍ കല്‍പ്പറ്റ, ഡോ.അബ്ദുല്‍ ഖാദര്‍, ഹാരിസ് തൃശൂര്‍, സാദിഖ് ഇബ്‌നു സലിം എന്നിവര്‍ പ്രസംഗിച്ചു.

വിശ്വാസ ജീര്‍ണതകള്‍ക്കെതിരെ ബോധവല്‍ക്കരണം, 'ഉണര്‍വ്' യുവജന ക്യാമ്പ്, ഏരിയാ കണ്‍വന്‍ഷന്‍, കുടുംബ സംഗമം, സെമിനാര്‍, പ്രീ-മെരിറ്റല്‍ വര്‍ക്ക്‌ഷോപ്പ്, ദമ്പതിമാര്‍ക്കുള്ള ഗെറ്റ് ടുഗതര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സംസ്ഥാന പ്രതിനിധി സമ്മേളനം അന്തിമരൂപം നല്‍കി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment