Advertisment

വിസ്ഡം പ്രൊഫ്‌കോണിന് പെരിന്തൽമണ്ണയിൽ പ്രൗഢോജ്ജ്വല തുടക്കം. ഞായറാഴ്ച സമാപിക്കും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പെരിന്തൽമണ്ണ: ഇരുപത്തി മൂന്നാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം - പ്രൊഫ്‌കോണിന് ഏഴു വേദികളിൽ പെരിന്തൽമണ്ണയിൽ ഉജ്ജ്വല തുടക്കം. വർഗീയതയും ഫാഷിസവും ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതാണെന്നും ജനാധിപത്യ മാര്ഗങ്ങളിലൂടെ രാജ്യത്തെ ഭരണ കൂട ഭീകരതക്കെതിരെ വിദ്യാർത്ഥി സമൂഹം പ്രതികരിക്കണമെന്നും പ്രൊഫ്‌കോൺ സമ്മേളനം ആവശ്യപ്പെട്ടു.

Advertisment

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തന്നെ ജനാധിപത്യ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വലിയ വെല്ലുവിളിയാണ്. ഇന്ത്യയിലെ കോടിക്കണക്കിനു പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് യാതൊരു പരിഗണയും നൽകാതെ ഏതാനും കോർപറേറ്റ് ഭീമന്മാരുടെ വികസനം മാത്രം ലക്ഷ്യമാക്കിയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചു വർഷം രാജ്യം ഭരിച്ചത്.

publive-image

രാജ്യത്ത് മാനവിക മൂല്യങ്ങളും ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നവർ രാജ്യത്തിനെ ഭരണ നിർവഹണം ഏൽപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ക്രിയാത്മകമായ പങ്കു വഹിക്കണം.

നിയമ നിർ മാണത്തിലൂടെ മാത്രം സമൂഹത്തിൽ സദാചാര മൂല്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും ബോധവൽക്കരണത്തിന് ഊന്നൽ കൊടുത്ത സാമൂഹിക അവബോധം സൃഷ്ടിക്കാൻ പ്രൊഫഷണൽ വിദ്യാർത്ഥികൾ നേതൃത്വം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഷിഫാ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന സമ്മേളനം ഡല്‍ഹി ജാമിഅ: ഹംദാര്‍ദ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹമദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നസീഫ് പി.പി. അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

വിസ്ഡം ഹെൽത്ത്‌ കെയര്‍ സംസ്ഥാന സെക്രട്ടറി പി. എം. ഷാഹുല്‍ ഹമീദ്, വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍, പി.പി. റഷീദ് കാരപ്പുറം, ഹുസ്സൈൻ കാവനൂർ, സി. മുഹാസ് എന്നിവര്‍ പ്രഭാഷണം നടത്തി.

'ഇന്ത്യയും ന്യുനപക്ഷവും' പാനല്‍ ഡിസ്‌ക്കഷനില്‍ വി. ശശികുമാര്‍, വി.ആര്‍. അനൂപ്, ഡോ. സ്വാബിര്‍ നവാസ്, അഡ്വ. പി.കെ. ഹബീബ് റഹ്മാന്‍, എം.കെ. ഇര്‍ഫാന്‍ ഷാഫി സ്വബാഹി, ശിഹാബ് എടക്കര എന്നിവര്‍ പ്രഭാഷണം നടത്തി.

നാളെ (ശനി) നടക്കുന്ന സെഷനുകളില്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി. ബല്‍റാം എം.എല്‍.എ., പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ., എ.എം.യു. മലപ്പുറം സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. അബ്ദുറഷീദ് കെ.എം., ഡോ. ആയിശ അജ്മാന്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും.

അക്കാദമിക്ക് സെഷന്‍ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബ് മുന്‍ ഡയറക്ടര്‍ ഡോ. ആര്‍.കെ. ശര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി. ഷിയാസ് സ്വലാഹി അധ്യക്ഷത വഹിക്കും. ഡല്‍ഹി ജാമിഅ ഹംദാര്‍ദ് ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹ്മദ്, യു.എ.ഇ. ആസ്റ്റര്‍ സി.ഇ.ഒ. ഡോ. ഷര്‍ബാസ് ബിച്ചു, വയനാട് കെ.വി.എ.എസ്.യു. അസി. പ്രൊഫസ്സര്‍ ഡൊ. ഇ.എം. മുഹമ്മദ്, കോഴിക്കോട് എന്‍.ഐ.ടി. സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് & ടെക്‌നോളജി അസി. പ്രൊഫസ്സര്‍ ഡോ. ഹനാസ് ടി., ഐ.ഡി. ഫ്രഷ് ഫുഡ് സി.ഇ.ഒ. പി.സി. മുസ്തഫ, കോണ്‍സൈറ്റ് ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ് ചെയര്‍മാന്‍ ജാബിര്‍ സബരി ഒമര്‍ എന്നിവര്‍ സംബന്ധിക്കും.

Advertisment