Advertisment

യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് പരുക്കേറ്റതിൽ ചെർപ്പുളശ്ശേരിയിൽ പ്രതിഷേധ പ്രകടനം

New Update

പാലക്കാട്:   തിരുവനന്തപുരത്ത് കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കളെ പോലീസ് വളഞ്ഞിട്ട് തല്ലിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ മനോജ്, ടി കെ ഷന്‍ഫി, സുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment

publive-image

കേരള യൂനിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനത്തിന് ശേഷമാണ് അക്രമാസക്തമായത്.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചായിരുന്നു ചെർപ്പുളശ്ശേരിയിൽ പ്രകടനം.

Advertisment