Advertisment

യുവകലാസാഹിതി സാംസ്ക്കാരിക യാത്രക്ക് സ്വീകരണം 15ന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന പ്രമേയത്തിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്ക്കാരിക യാത്രക്ക് ജനുവരി 15 ചൊവ്വ ഉച്ചക്ക് രണ്ടു മണിക്ക് കല്ലടിക്കോട് ദീപ ജംഗ്ഷനിൽ സ്വീകരണ സമ്മേളനം ഒരുക്കും.

Advertisment

publive-image

എ.പി.അഹ്‌മദ്‌ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളന വിജയത്തിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. സംസ്കാരിക യാത്ര സ്വീകരണത്തിനുള്ള ആലോചനായോഗം പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു.

മണികണ്ഠൻ പൊറ്റശ്ശേരി, കെ.വി.ജയപ്രകാശ്, കെ വി സി മേനോൻ, കെ.വി മാണി, തങ്കച്ചൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കവി ആലങ്കോട് ലീലകൃഷ്ണനാണ് സാംസ്ക്കാരിക യാത്ര നയിക്കുന്നത്.

മാനവികതയും സഹിഷ്ണുതയും സമത്വവും ഏറെ ചർച്ചയാകുന്ന ഇക്കാലത്ത് ഈ യാത്രക്ക് പ്രസക്തി ഉള്ളതായും സ്വീകരണ സമ്മേളനത്തിലേക്ക് മുഴുവൻ ബഹുജനങ്ങളെയും ക്ഷണിക്കുന്നതായും സംഘാടകർ പറഞ്ഞു

Advertisment