Advertisment

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ഭൂമിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു

author-image
admin
New Update

നിരണം:  വരുംതലമുറയെ കൃഷിയെ പറ്റി പരിചയപെടുത്തുന്നതിനും വിഷ രഹിത പച്ചക്കറി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ ഉത്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ഭൂമിത്ര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗ്രീൻ ക്ലബ്ആരംഭിച്ചു.

Advertisment

publive-image sdr

ദൈവാലയ അങ്കണത്തിൽ ഇടവക വികാരി ഫാദർ ഷിജു മാത്യു ഫലവ്യ ക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.

അജോയ് വർഗ്ഗീസ് ജനറൽ കൺവീനറും അനീഷ് ജോൺ കൺവീനറും പോൾ വർഗ്ഗീസ് കോർഡിനേറ്ററും അനിത ചാക്കോ സെക്രട്ടറിയും ഷിബു ചെറിയാൻ ട്രഷറാറും ആയി ഉള്ള 21 അംഗങ്ങൾ അടങ്ങുന്നതാണ് ഗ്രീൻ ക്ലബ്.

വിവിധ കുടുംബങ്ങളിൽ നിന്നും ഫലവൃക്ഷതൈകകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് പരസ്പരം പങ്കുവെച്ച് ജൈവകൃഷിയിലൂടെ അവശ്യമായ ഫലങ്ങളും പച്ചക്കറികളും ഉണ്ടാക്കുകയാണ് ലക്ഷ്യം.

Advertisment