Advertisment

എല്‍.ഐ.സി. പോളിസിയുടെ ജി.എസ്‌.ടി. പിന്‍വലിക്കണം

author-image
സാബു മാത്യു
New Update

തൊടുപുഴ:  എല്‍.ഐ.സി. പോളിസിയുടമകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ജി.എസ്‌.ടി പിന്‍വലിക്കാന്‍ കേന്ദ്രസര്‌ക്കാര്‍ തയ്യാറാകണമെന്ന്‌ എല്‍.ഐ.സി. ഏജന്റ്‌സ്‌ ഫെഡറേഷന്‍ തൊടുപുഴ ബ്രാഞ്ച്‌ വാര്‍ഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.

Advertisment

publive-image

പോളിസിയുടമകള്‍ പ്രീമിയം അടയ്‌ക്കാന്‍ ഓഫീസിലെത്തുമ്പോഴാണ്‌ തങ്ങളുടെ പോളിസികള്‍ക്ക്‌ ജി.എസ്‌.ടി. ഏര്‍പ്പെടുത്തിയിട്ടുള്ളതായി അറിയുന്നത്‌. 2018 - 19 വര്‍ഷത്തെ കേന്ദ്രബഡ്‌ജറ്റില്‍ ജി.എസ്‌.ടി. പിന്‍വലിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രി തയ്യാറാകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഏജന്റ്‌സ്‌ ഫെഡറേഷന്‍ ദേശീയ രക്ഷാധികാരി കെ.സി.ജെയിംസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

ബ്രാഞ്ച്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ പി.എന്‍.രാജീവന്‍, ഡിവിഷന്‍ ട്രഷറര്‍ സി.സി. അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ്‌ എം.സി.ജോയി, ബ്രാഞ്ച്‌ സെക്രട്ടറി ജോസഫ്‌ കുര്യന്‍, കെ.സി. ത്രേസ്യാമ്മ, റീന സോജന്‍, സോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment