Advertisment

ധൈഷണിക പ്രതിരോധമാണ് ന്യൂനപക്ഷങ്ങൾക്ക് കരണീയം: മുജീബ് ജയ്ഹൂൺ

New Update

പെരുവള്ളൂർ:  വാക്കുകളും പദങ്ങളും ആയുധമാകുന്ന ധൈഷണിക പ്രതിരോധമാണ് എല്ലാ കാലത്തും ഇന്ത്യൻ ന്യൂനപക്ഷ സമൂഹങ്ങൾക്ക് കരണീയമായതെന്ന് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ മുജീബ് ജയ്ഹൂൺ.

Advertisment

തൻവീർ ഇസ്ലാമിക് & ആർട്സ് കോളേജ് വിദ്യാർത്ഥി യൂണിയന്റെ (അഫ്സ) ടി-ടോക്ക് പരമ്പരയുടെ ഉദ്ഘാടനം നിർവഹിച്ച് 'വാക്കുകൾ: കാൽപനിക ശബ്ദങ്ങളും നവീനാർത്ഥങ്ങളും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഫാസിസ്റ്റ് വിരുദ്ധ സ്വരങ്ങൾ നിശബ്ദമാക്കപ്പെടുന്ന വർത്തമാനകാല പ്രതിസന്ധികളെ ഹിംസാത്മക വഴികളിലൂടെ ചെറുക്കുക എന്നത് ബുദ്ധിയല്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗൗരി ലങ്കേഷ്, കൽബുർഗി തുടങ്ങിയ എഴുത്തുകാരുടെ ജീവനെടുത്ത സമകാലിക സാഹചര്യത്തിൽ എഴുത്തിന്റെ പ്രസക്തിയെ കുറിച്ച് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സാമൂഹിക മാധ്യമങ്ങളിലെ ട്രോൾ ഭാഷകൾക്ക് സ്ഥായിയായ നിലനിൽപ്പില്ലെന്നും ശുദ്ധഭാഷകൾക്ക് മാത്രമെ കാലാതിവർത്തിയായി നിലകൊള്ളാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇസ്ലാം സാംസ്കാരിക വെെവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എക്കാലത്തും, അടിച്ചമർത്തുകയായിരുന്നില്ല എന്ന് പൂർവ്വ മാതൃകകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ സ്ഥാപന മേധാവി സിദ്ദീഖ് ഫൈസി, കരിപ്പൂർ അധ്യക്ഷത വഹിച്ചു.

മുസവ്വിർ ജയ്ഹൂൺ ഖിറാഅത്തും യൂണിയൻ ചെയർമാൻ മഹ്‌മൂദ് ഒ.കെ. സ്വാഗതവും, ജോ.സെക്രട്ടറി ഹബീബ് ഒ.കെ. നന്ദിയും പറഞ്ഞു. തൻവീർ വാഫി കോളേജ് ഫെസ്റ്റ് 'ഫിയസ്റ്റ ഒറാലിയ 2018'ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും മുജീബ് ജയ്ഹൂൺ നിർവ്വഹിച്ചു.

Advertisment