Advertisment

ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടി ദിയ മിര്‍സ വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടി ദിയ മിര്‍സയും കാമുകന്‍ വൈഭവ് രേഖിയും വിവാഹിതരായി. ഇന്നലെ മുംബൈയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. നടി അതിഥി റാവു, സംവിധായകന്‍ കുനാല്‍ ദേശ്മുഖ് എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു.

Advertisment

publive-image

ഗോള്‍ഡന്‍ നിറത്തിലെ പരമ്പരാഗത പ്രിന്റുകളോടു കൂടിയ ചുവന്ന സാരിയാണ് ദിയ അണിഞ്ഞിരുന്നത്. വലിയ കമ്മലും കഴുത്തു മൂടി കിടക്കുന്ന കുന്ദന്‍ മാലയുമായിരുന്നു ആഭരണങ്ങള്‍. നെക്ലസില്‍ ഡയമണ്ട്, എമറാള്‍ഡ് കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണം, പച്ച നിറങ്ങളിലെ വളകളാണ് അണിഞ്ഞിരുന്നത്. വെള്ള കുര്‍ത്തയായിരുന്നു വൈഭവിന്റെ വേഷം.

ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിയയും വൈഭവും വിവാഹിതരാകുന്നത്. നടിയുടെ രണ്ടാം വിവാഹമാണിത്.

diyamirza marriage
Advertisment