Advertisment

ടെന്നീസ് കളിച്ച് ജ്യോക്കോവിച്ച് കൊറോണ പരത്തിയെന്ന് വിമര്‍ശനം; താരത്തെ പിന്തുണച്ച് സെര്‍ബിയന്‍ പ്രധാനമന്ത്രി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

നൊവാക് ജോകോവിച്ചിനെ പിന്തുണച്ച് സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബെര്‍ണാബിച്ച്. ജോകോവിച്ചിന്റെ നേതൃത്വത്തില്‍ അഡ്രിയ ടൂര്‍ എന്ന പേരില്‍ നടത്തിയ ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ കളിച്ച നാല് കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ജോകോവിച്ചിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ആണ് സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബെര്‍ണാബിച്ച് രം​ഗത്തെത്തിയത്.

Advertisment

publive-image

ജോക്കോവിച്ചിനെതിരായ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ജോകോവിച്ച് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. യുവ കളിക്കിക്കാര്‍ക്കും വരുമാനം ഇല്ലാതായ കളിക്കാര്‍ക്കും വേണ്ടി ഇതിലൂടെ ഫണ്ട് സമാഹരിക്കാമെന്നും അദ്ദേഹം കരുതി. നല്ല കാര്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. എന്നാല്‍, ഇപ്പോഴുയരുന്നത് ഏകപക്ഷീയമായ വിമര്‍ശനങ്ങളാണ്. പ്രധാനമന്ത്രി അറിയിച്ചു.

ജോകോവിച്ചിനെ കൂടാതെ ബള്‍ഗേറിയന്‍ ടെന്നീസ് താരം ഗ്രിഗോര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ താരം ബോണ കൊറിക്ക്, സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയ്ക്കി എന്നിവര്‍ക്കും ജോകോവിച്ചിന്റെ ഭാര്യയ്ക്കും, പരിശീലകന്‍ ഗൊരാന്‍ ഇവാനിസേവിച്ചിനുമാണ് രോഗം പകര്‍ന്നത്. ഡൊമനിക് തീം, അലക്‌സാണ്ടര്‍ സ്വെരേവ് തുടങ്ങിയവരും ടൂര്‍ണമെന്റിനെത്തിയിരുന്നു. മറ്റ് ടെന്നീസ് താരങ്ങളായ നിക്ക് കിര്‍ഗിയോസും ആന്‍ഡി മറേയും ജോകോവിച്ചിന്റെ ശ്രദ്ധക്കുറവിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.

covid 19 djokovic djokovic covid
Advertisment