Advertisment

ഹ​വാ​ല​പ​ണ​മി​ട​പാ​ട്: ​കര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ ശി​വ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്!!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ ശി​വ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. ഹ​വാ​ല​പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ന്റെ നിരന്തര ചോദ്യം ചെയ്യലിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു.

ഹവാല ഇടപാടി ലാണ് അദ്ദേഹം അറസ്റ്റിലായിരിക്കുന്നത്. പി ചിദംബരത്തിന് ശേഷം അറസ്റ്റിലാവുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാവാണ് ഡികെ ശിവകുമാര്‍. തുടര്‍ച്ചയായ നാലാം ദിവ സത്തെ  ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ ശിവകുമാറിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ച മച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാട കത്തില്‍ ബിജെപിയുടെ നീക്കങ്ങളെ പൊളിച്ചത് കൊണ്ടാണ് തനിക്കെ തിരെ കേസെടുത്തതെന്നും ഡികെ ആരോപിച്ചിരുന്നു.

ആദ്യത്തെ രണ്ട് തവണയും മണിക്കൂറുകളോളമാണ് ശിവകു മാറിനെ ചോദ്യം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസിനെ തിരെ ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് നേരിടേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവ കുമാറിനും മറ്റ് ചിലര്‍ക്കുമെതിരെ ഹവാല ഇടപാടില്‍ കേസെ ടുത്തത്. ആദായനികുതി തട്ടിപ്പ് നടത്തിയെന്നും ഹവാല ഇടപാ ടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും ശിവകുമാര്‍ നടത്തി യെന്നാണ് ആരോപണം. ശനിയാഴ്ച്ച മുതല്‍ അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തീരു മാനിച്ചത്.

അതേസമയം ശിവകുമാറിനെ കോടതിയില്‍ നാളെ ഹാജരാക്കും. അദ്ദേഹത്തിന്റെ കസ്റ്റഡി എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടു മെന്നാണ് സൂചന. ഇന്ന് രാത്രി അദ്ദേഹം കസ്റ്റഡിയില്‍ തുടരേണ്ടി വരും. താന്‍ അന്വേഷണ ഏജന്‍സിയുമായി സഹകരി ക്കുമെന്ന് നനേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ തിരഞ്ഞെടുക്ക പ്പെട്ട പൗരനാണെന്നും, നിയമത്തെ അനുസരിക്കേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

Advertisment