Advertisment

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന് ടൊവീനോ തോമസ്

author-image
ഫിലിം ഡസ്ക്
New Update

ആരോഗ്യമേഖല കൊവിഡ് രണ്ടാംതരംഗത്തിന്‍റെ വെല്ലുവിളിയെ നേരിട്ട് മുന്നോട്ടുപോകുന്നതിനിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ

പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Advertisment

publive-image

ഇപ്പോഴിതാ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്.

"ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്", ടൊവീനോ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു.

കൊവിഡ് രോഗികള്‍ മരിക്കുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് പലപ്പോഴും ബന്ധുക്കളുടെ കൈയേറ്റത്തിന് ഇരയാവുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍

അക്രമിക്കപ്പെട്ട സംഭവത്തില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.

DOCTORS SUPPORT
Advertisment