Advertisment

'വമ്പെഴും കൊമ്പന്മാർ' ആനക്കാര്യങ്ങളുമായി ഡോക്യൂഫിക്ഷൻ ഒരുങ്ങുന്നു

New Update

publive-image

Advertisment

പാലക്കാട്: ആനപ്രേമി, ആനകമ്പം, അല്ലെങ്കില്‍ ആനക്കാര്യം എന്നൊക്കെ പറയുമ്പോഴും നാം അറിയാത്ത ആനകളുടെ അസാധാരണ ജീവിത ചര്യയും ആനയോളം പോന്ന വേറിട്ട വിശേഷങ്ങളുമായി ഡോക്യൂഫിക്ഷൻ ഒരുങ്ങുന്നു.

രെജേഷ് കടമ്പഴിപ്പുറമാണ് പ്രമേയം കൊണ്ട് വ്യത്യസ്തമായ ഈ ആനവിശേഷം സംവിധാനം ചെയ്യുന്നത്. രചന: നിഷാന്ത് സുകുമാരൻ, ഷിബിൻ. കേരളത്തിലെ ആനകൾ, അവയുടെ ജീവിതചര്യ, ആനയും ആചാരങ്ങളും, ഉത്സവങ്ങളും ദേശവിശേഷവും, ആനകളുൾപ്പെട്ട ഇവിടത്തെ സാംസ്കാരിക തനിമ തുടങ്ങി ഗജവീരന്‍മാരുടെ രസകരമായ ആവിഷ്ക്കാരമാണ് പല എപ്പിസോഡുകളായി പുറത്തിറങ്ങുന്നത്.

ആനയെന്നാല്‍ ആനപൊക്കത്തോളം ആവേശമാണ് മലയാളിക്ക്. ആനകള്‍ക്കു ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട് കേരളത്തില്‍. ആനപ്രേമികള്‍ക്കു മാത്രമല്ല ആർക്കും കണ്ടിരിക്കാവുന്ന ഈ വിശേഷം വലിയ പ്രതീക്ഷയാണ് പകരുന്നത്.

മലയാള നാടിന്റെ ആനപ്പെരുമയും ആനക്കമ്പവും ആഗോള പ്രശസ്തി നേടുമ്പോൾ അതിൽ കയ്യൊപ്പ് ചാർത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. മലബാർ ദേവസ്വം ബോർഡ് പാലക്കാട്‌ ഡിവിഷൻ ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ പരിയാനംപറ്റ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

രാജീവ്‌ മാങ്ങാട് ആണ് നിർമ്മാണം. ഛായാഗ്രഹണം: എം.ടി.വിനീത് ഭാസ്കർ, എഡിറ്റിംഗ്: സുജിത്. യു. സുകുമാരൻ, ജയകുമാർ പുലാപ്പറ്റ, അരുൺ, സുജിഷ, വിനീത എന്നിവരും അണിയറ പ്രവർത്തകരാണ്.

palakkad news
Advertisment