Advertisment

തുര്‍ക്കി ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ട അതിജീവിതര്‍ക്ക് തണലാകാന്‍ 10,000 മൊബൈല്‍ വീടുകള്‍; ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് നിര്‍മ്മിച്ച മൊബൈല്‍ വീടുകള്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും കയറ്റിയയച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: തുര്‍ക്കി ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ട അതിജീവിതര്‍ക്ക് തണലാകാന്‍ 10,000 മൊബൈല്‍ വീടുകള്‍. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് നിര്‍മ്മിച്ച മൊബൈല്‍ വീടുകളാണ് തുര്‍ക്കിയിലേക്കും സിറിയയിലേക്കും കയറ്റിയയച്ചത്. വീടുകള്‍ കയറ്റിയയക്കുന്ന വിവരം ഖത്തര്‍ സ്ഥിരീകരിച്ചതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

സിറിയയിലേയും തുര്‍ക്കിയിലേയും ഭൂകമ്പത്തില്‍ ദശലക്ഷക്കണക്കിനാളുകള്‍ സഹായം തേടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 22 ലക്ഷത്തിലധികം ആളുകള്‍ ദുരന്തഭൂമിയില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് പോയിരുന്നു. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 25 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ജെപി മോര്‍ഗന്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു പതിറ്റാണ്ടിനിടയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണ് തുര്‍ക്കിയില്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരി ആറിനാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ദക്ഷിണ തുര്‍ക്കി, വടക്കന്‍ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകര്‍ത്ത് കളഞ്ഞത്.

Advertisment