Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചു

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചു . അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന മുഴുവന്‍  ഗാര്‍ഹിക തൊഴിലാളികള്‍ക്കും  ബാധകമായിരിക്കും.

Advertisment

പുതിയ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളിക്ക് മതിയായ ജീവിതസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുയോജ്യമായ താമസം , ഭക്ഷണം വസ്ത്രം, എന്നിവ നല്‍കാന്‍ വീട്ടുടമ ബാധ്യസ്ഥനായിരിക്കും.

publive-image

കൂടാതെ രോഗാവസ്ഥയില്‍ മതിയായ ചികിത്സ നല്‍കുകയും , തൊഴിലാളിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് വീട്ടുടമ വഹിക്കേണ്ടതുമാണ്.

ഓരോ മാസാവസാനവും  തൊഴിലാളിയുടെ ശമ്പളം കൈമാറുകയും ശമ്പള റസീതില്‍ തൊഴിലാളിയുടെ ഒപ്പ് വാങ്ങി വീട്ടുടമ  സൂക്ഷിക്കേണ്ടതുമാണ്.

കരാറിലെ പൊതുവായ വ്യവസ്ഥകള്‍  അനുസരിച്ചു, പ്രതിദിനം 12 മണിക്കൂറില്‍ അധികം  ജോലി ചെയ്യരുത് എന്നും ഇതിനു പുറമേ ഒരോ 5 മണിക്കൂറിലും ഒരു മണിക്കൂറില്‍ കുറയാത്ത  വിശ്രമ സമയം  അനുവദിക്കേണ്ടതുമാണ്.

കൂടാതെ രാത്രിയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍  വിശ്രമം അനുവദിക്കുകയും ചെയ്യണം. ആഴ്ചയില്‍ ഒരു ദിവസം വാരാന്ത്യ  അവധിയും വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോട് കൂടിയുള്ള അവധിയും തൊഴിലാളിക്ക് നല്‍കേണ്ടതുമാണ്.

കൂടാതെ കരാര്‍ കാലയളവിന്റെ അവസാനത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ വേതനത്തിന് തുല്യമായ ആനുകൂല്യങ്ങളും വീട്ടുടമ  തൊഴിലാളിക്ക് നല്‍കെണ്ടതാണ്.

kuwait kuwait latest
Advertisment