Advertisment

വെടിയേറ്റു മരിച്ച ഏഷ്യൻ വംശജയുടെ മക്കൾക്ക് സംഭാവനയായി ലഭിച്ചത് 2.4 മില്യൻ ഡോളർ

New Update

publive-image

Advertisment

അറ്റ്ലാന്‍റാ:  അറ്റ്ലാന്റാ ചെറോക്കി കൗണ്ടിയിലെ മസാജ് പാർലറിൽ വെടിയേറ്റു മരിച്ച ഒമ്പതു പേരിൽ ഏഷ്യൻ വംശജയും രണ്ടു കുട്ടികളുടെ മാതാവുമായ ഹുൻ ജംഗ് ഗ്രാന്റിന്റെ (51) സംസ്കാര ചടങ്ങുകൾക്കും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും നാലു ദിവസത്തിനുള്ളിൽ ഗോ ഫണ്ട് മി വഴി 2.4 മില്യൻ ഡോളർ സമാഹരിക്കുവാൻ കഴിഞ്ഞതായി മാർച്ച് 20 ഞായറാഴ്ച, കുടുംബാംഗങ്ങൾ അറിയിച്ചു.

അറ്റ്ലാന്റയിലെ ഗോൾഡ് സ്പാ യിൽ ജീവനക്കാരിയായിരുന്നു ഹുൻ ബംഗ്. ഇവരുടെ മകൻ റാൻഡി പാർക്ക് ആണ് (23) ഗോഫണ്ട് മീ അക്കൗണ്ട് ആരംഭിച്ചത്. 20,000 ഡോളറാണ് സമാഹരിക്കാൻ ആദ്യം തീരുമാനിച്ചതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവന ഒഴുകിയെത്തിയപ്പോൾ 2.4 മില്യൻ ഡോളറായി ഫണ്ട് വളർന്നു.

ഇത്രയും പിന്തുണ ജനങ്ങളിൽ നിന്നും ലഭിച്ചതു തന്നെ അത്ഭുതപ്പെടുത്തുന്നു. 63000 പേരാണ് ഈ ഫണ്ടിന് സഹകരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഗോ ഫണ്ട് മീ പേജ് ആരംഭിച്ചത്. എനിക്ക് എന്റെ ഇളയ സഹോദരന്റെ എല്ലാ കാര്യങ്ങളും നിറവേറ്റിക്കൊടുക്കണം. പാർക്ക് ഒരു ബേക്കറിയിൽ കാഷ്യറായി ജോലി ചെയ്യുന്നു. പാർക്കും സഹോദരനും മാതവും സീയാറ്റിനിൽ നിന്നും 13 വർഷം മുമ്പാണ് അറ്റ്ലാൻറയിൽ എത്തിയത്. സ്വന്തം രാജ്യക്കാരുമായി ഒരുമിച്ചു താമസിക്കാൻ മാതാവ് കൂടുതൽ ആഗ്രഹിച്ചിരുന്നതായും മകൻ വെളിപ്പെടുത്തി.

us news
Advertisment