കുവൈറ്റ് : കുവൈറ്റില്‍ നിരവധി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് അവരുടെ റഫറല്‍ ശുപാര്‍ശ ചെയ്തതായും അദ്ദേഹം അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ പിശകുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തൊണ്ടകളിലെ ശസ്ത്രക്രിയ സംബന്ധിച്ച രണ്ടു ദിവസത്തെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.