Advertisment

ജനഹൃദയങ്ങള്‍ കീഴടക്കി ഡോ. കെഎസ് രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: നാടും നഗരവും കീഴടക്കിയാണ് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ പ്രചാരണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച പ്രചാരണത്തില്‍ തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥി കെ.എസ് രാധാകൃഷ്ണന്‍ മണ്ഡല പര്യടനം നടത്തിയത്. കണ്ടനാട് സ്ലീബാ ദാസ സഭാ സമൂഹം കാര്യാലയത്തില്‍ എത്തിയ ഡോ. കെ.എസ് രാധാകൃഷ്ണനെ ഫാ. ശമുവേല്‍ റംബാച്ചന്‍ സ്വീകരിച്ചു. തുടര്‍ന്ന ഇരുവരും തമ്മില്‍ സൗഹൃദസംഭാഷണം നടത്തി.

പുതിയകാവില്‍ നടന്ന സ്വീകരണ ചടങ്ങിനുശേഷമായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്റെ മണ്ഡലം പ്രചരണ യാത്രയ്ക്ക് തുടക്കം കുറിച്ചത്. വേഴപ്പറമ്പില്‍ നിന്ന് ഉദയംപേരൂര്‍ ജംഗ്ഷനില്‍ എത്തിയതിനു ശേഷം വലിയകുളം, നടക്കാവ്, കൊച്ചുപള്ളി കവല എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. വന്‍ജനാവലിയായിരുന്നു ഓരോ സ്ഥലത്തും ഡോ. കെ.എസ് രാധാകൃഷ്ണനെ സ്വീകരിക്കാനായി ഒത്തൂകുടിയത്.

താമരപ്പൂക്കള്‍ നല്‍കിയും ഹാരമണിയിച്ചുമാണ് ഡോ. കെ.എസ് രാധാകൃഷ്ണനെ അവര്‍ സ്വീകരിച്ചത്. തുടര്‍ന്ന് പൂത്തോട്ടയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വൈകിട്ട് പുതിയകാവ് മാര്‍ക്കറ്റ് റോഡില്‍ നിന്ന് തുടങ്ങിയ പ്രചരണ യാത്ര ആറാട്ട് കടവ് എത്തിയപ്പോള്‍ അണികള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. പലരും നിരവധി ഉപഹാരങ്ങള്‍ ഡോ. കെ.എസ് രാധാകൃഷ്ണന് നല്‍കി. പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് അദ്ദേഹം നന്ദി അര്‍പ്പിച്ചു.

publive-image

പിന്നീട് മുതിരപ്പറമ്പ്, പനച്ചിക്കല്‍, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. ലായം കൂത്തമ്പലത്തില്‍ വെച്ച് നടന്ന അയ്യപ്പ ഭക്ത സംഗമത്തിലെത്തി സംസാരിച്ചു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫിഷര്‍മെന്‍ കോളനിയിലെത്തിയ അദ്ദേഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് സ്വീകരിച്ചത്.

ബിജെപി വിഭാവനം ചെയ്യുന്നത് വികസന സംരക്ഷണവും വിശ്വാസ സംരക്ഷണവുമാണ്. ഇന്ത്യയില്‍ ആദ്യമായി ഫിഷറീസ് വകുപ്പിന് മന്ത്രിയെ കൊണ്ടു വന്നത് മോദി സര്‍ക്കാരാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. നിലവില്‍ അഴിമതിയിലും വ്യഭിചാരത്തിലും മുങ്ങി കുളിച്ചു കിടക്കുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത് അതിനു മാറ്റം വരണമെങ്കില്‍ ബിജെപിക്ക് അവസരം നല്‍കണമെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് മാങ്കായിക്കടവ്, തേരക്കല്‍, മാന്താറ്റ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.

kochi news dr. ks radhakrishnan
Advertisment