Advertisment

സമീഹ ജുനൈദിന്റെ കവിതാസമാഹാരം പ്രശംസനീയം : ഡോ. മോഹന്‍ തോമസ്

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ പ്രവാസിയായിരുന്ന സമീഹ ജുനൈദ് എന്ന വിദ്യാര്‍ഥിനിയുടെ ഇംഗ്ളീഷ് കവിതാസമാഹാരമായ വണ്‍ വേള്‍ഡ് വണ്‍ ലൈഫ്, വണ്‍ യു ബി യു എന്ന കൃതി തികച്ചും പ്രശംസനീയമാണെന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അധ്യക്ഷനുമായ ഡോ. മോഹന്‍ തോമസ് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചിന്തകളെ കവിതകളാക്കി പ്രസിദ്ധീകരിക്കുവാന്‍ തന്റേടം കാണിച്ച സമീഹ ജുനൈദിന്റെ ശ്രമം ശ്ളാഘനീയമാണ്. തന്റെ ഉള്‍വിളിയെ അവഗണിക്കാനാവില്ലെങ്കിലും അതുമാഞ്ഞുപോകുമ്പോഴുളള വേദന തന്റെ കവിതകളില്‍ നിഴലിച്ച് നില്‍ക്കുന്നു. ആത്മാവിന് ചിറക് വെച്ചാല്‍ എല്ലാ വേദനകളും മറന്ന് ആത്മാവും സ്വാതന്ത്ര്യവും ഒന്നാകുമെന്നുള്ള തിരിച്ചറിവ് കവയത്രിക്കുണ്ട്.

എല്ലാ പെണ്‍കുട്ടികളും ഡാഡി ഗേളുമാരാണ്. എനിക്കുമുണ്ട് ഒരു ഡാഡി ഗേള്‍. ജീവിതത്തിന്റെ ഏറ്റവും ചടുലമായ സമയത്ത് അച്ഛനെ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മുഴുവന്‍ വൈകാരികതയും സമീഹയുടെ വരികളില്‍ നിഴലിക്കുന്നുണ്ടെന്ന് ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും അറിയപ്പെടുന്ന ഇഎന്‍ടി സര്‍ജനും സംരംഭകനും കൂടിയായ ഡോ. മോഹന്‍ തോമസ് പറഞ്ഞു.

-അഫ്സല്‍ കിളയില്‍

doha news
Advertisment