Advertisment

തൃക്കാക്കരയിൽ നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർഥി ഡോ. ടെറി തോമസ് ഇടത്തൊട്ടി പര്യടനം നടത്തി...

New Update

publive-image

തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർഥി ഡോ. ടെറി തോമസ് ഇടത്തൊട്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ പര്യടനം നടത്തി. രാവിലെ കാക്കനാട് കേന്ദ്രീകരിച്ചാണ് പ്രചാരണം ആരംഭിച്ചത്.

ട്വന്റി ട്വന്റി പ്രവർത്തകർക്കൊപ്പം ചെമ്പുമുക്കിൽ ഭവനസന്ദർശനം നടത്തി. ശേഷം സമീപത്തുള്ള വ്യാപാര-വ്യവസായശാലകൾ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം ചെമ്പുമുക്കിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി വാഴക്കാല, പടമുകൾ, ഇൻഫോപാർക്ക്, ഇടച്ചിറ, വായനശാല എന്നി സ്ഥലങ്ങൾ സന്ദർശിച്ച് അത്താണിയിൽ സമാപിച്ചു.

twenty 20
Advertisment