Advertisment

കോവിഡ് കാലത്തും കാരുണ്യത്തിന്റെ കൈത്താങ്ങായി ഡോ. വര്‍ഗീസ് കുര്യന്‍ ! കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി വികെഎല്‍ അല്‍ നമല്‍ ഗ്രൂപ്പ് നല്‍കിയത് 1.27 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം നല്‍കിയത് 75 ലക്ഷം രൂപ ! പ്രവാസലോകത്തിനും ഇന്ത്യയ്ക്കും ഒരുപോലെ സഹായ ഹസ്തമായി മാറിയ ഡോ. വര്‍ഗീസ് കുര്യനെ അഭിനന്ദിച്ച് ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

മനാമ: കോവിഡ് മഹാമാരിയുടെ കാലത്തും കാരുണ്യത്തിന്റെ കൈത്താങ്ങായി വികെഎല്‍ അല്‍ നമല്‍ ഗ്രൂപ്പ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വികെഎല്‍ അല്‍ നമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍ സംസ്ഥാന സര്‍ക്കാരിന് 1.27 കോടി രൂപ കൈമാറി.

75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 52 ലക്ഷം രൂപ പത്തനംതിട്ട ജില്ലയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനുമായാണ് കൈമാറിയത്.

കോവിഡ് തുടങ്ങിയതോടെ വികെഎല്‍ അല്‍ നമല്‍ ഗ്രൂപ്പ് സമാനതകളില്ലാത്ത സേവനമാണ് ചെയ്യുന്നത്. ഡോ. വര്‍ഗീസ് കുര്യന്‍ ബഹ്‌റിനില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും ആശുപത്രികളുമെല്ലാം തികച്ചും സൗജന്യമായി വിട്ടു നല്‍കിയിരിയിരുന്നു. ആയിരക്കണക്കിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

ബഹ്‌റനിന്‍ ഭരണാധികാരികള്‍ പോലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. നേരത്തെ കേരളത്തെ ബാധിച്ച രണ്ടു പ്രളയങ്ങളിലും ഇദ്ദേഹത്തിന്റെ സഹായ ഹസ്തം നീണ്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ സഹായമാണ് അന്നു ലഭിച്ചത്.

വികെഎല്‍ അല്‍ നമല്‍ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്റെയും സഹായം കിട്ടാത്ത പ്രവാസ സംഘടനകളും വ്യക്തികളും വിരളമാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിവധി വീടുകളാണ് ഇദ്ദേഹം നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സേവനങ്ങളെ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം അഭിനന്ദിച്ചു.

കോവിഡ് മഹാമാരിയെ നേരിടാന്‍ പ്രവാസലോകത്തും ഇന്ത്യയിലും ഡോ. വര്‍ഗീസ് കുര്യനും വികെഎല്‍ എല്‍ നമല്‍ ഗ്രൂപ്പും ചെയ്യുന്ന സേവനങ്ങള്‍ വിസ്മരിക്കാനാവില്ലന്നെും അദ്ദേഹത്തിന് ആശംശകള്‍ നേരുന്നുവെന്നും ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി പറഞ്ഞു.

bahrain news
Advertisment