Advertisment

ജോര്‍ജ്ജുകുട്ടിയുടെ സുഹൃത്ത് കണ്ടക്ടര്‍ മുരളി ദൃശ്യം 2ല്‍ ഇല്ല. കാരണം വ്യക്തമാക്കി കൂട്ടിക്കല്‍ ജയചന്ദ്രന്‍ 

author-image
ഫിലിം ഡസ്ക്
New Update

Advertisment

സ്വന്തം കുടുംബത്തിനായി ഏറെ അധ്വാനിച്ച ജോര്‍ജ്ജുകുട്ടിയേയും അദ്ദേഹത്തിന്റ കുടുംബത്തെയും ആരും മറക്കാനിടയില്ല. അത്രയ്ക്ക് മലയാളികളുടെ ഹൃദയത്തിലാണ് മോഹല്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം കയറിക്കൂടിയത്.

ദൃശ്യം എന്ന മോഹല്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രത്തിലെ ഓരോ സീനും അത്രയക്ക് അങ്ങ് ഹൃദയത്തിലാണ് ഏറ്റെടുത്തത്. ആ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി എഡിറ്റിങ്ങിനായി തയ്യാറെടുക്കുകയാണ്.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ കണ്ടക്ടര്‍ മുരളിയായി വേഷമിട്ടത് കൂട്ടിക്കല്‍ ജയചന്ദ്രനായിരുന്നു. ചെറുതെങ്കിലും ഒരു മികച്ച വേഷമായിരുന്നു ജയചന്ദ്രന്റെ കണ്ടക്ടര്‍ മുരളി.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും കണ്ടക്ടര്‍ മുരളിയുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദൃശ്യം 2ലുണ്ടോ എന്ന ചോദ്യം കാണികളുടെ വന്‍ പുരസ്‌ക്കാരമായി കാണുന്നു.

കാരണം കണ്ടക്ടര്‍ മുരളി എന്ന ചെറിയ കഥാപാത്രം ഒരു വലിയ ഓര്‍മ്മയാണെന്നു മനസിലാവുന്നു. പല പ്രായോഗിക പ്രശ്‌നങ്ങളാലും സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇല്ല. സിനിമയുടെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ മറുപടി നല്‍കുന്നു.

നേരത്തെ 56 ദിവസത്തെ ഷെഡ്യൂളുമായി തുടങ്ങിയ ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് കാലത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രം ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമാണ്.

ദൃശ്യം ഒന്നിലുണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടില്‍ തന്നെയായിരുന്നു ചിത്രീകരണം. കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു ഷൂട്ടിങ്. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കോ, സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ കോവിഡ് ബാധിക്കുന്ന സാഹചര്യം ഉണ്ടായില്ല എന്നതും ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ മറ്റു ജോലികള്‍ പുരോഗമിക്കുകയാണ്.

malayala cinema
Advertisment