Advertisment

മൊബൈൽഫോണിലൂടെ നിയന്ത്രിക്കാവുന്ന ഡ്രോൺ ക്യാമറ വികസിപ്പിച്ചെടുത്ത സഈദിന് വെൽഫെയർ പാർട്ടിയുടെ ആദരം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മങ്കട: കോവിഡിനെതിരെ പൊരുതാൻ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന ഡ്രോൺ ക്യാമറ വികസിപ്പിച്ചെടുത്ത ബി. ടെക് വിദ്യാർത്ഥിസഈദിനെ മങ്കട പഞ്ചായത്ത് ആറാം വാർഡ് വെൽഫെയർ പാർട്ടി- ഫ്രറ്റേണിറ്റി ചേരിയം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Advertisment

publive-image

സഈദ് വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് പ്രസിഡൻറ് സിദ്ദീഖ് മാസ്റ്ററിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. ലോക്ഡൗൺ കാലത്ത് ഊരുചുറ്റുന്ന പോലീസുകാർക്കൊരു കൈതാങ്ങ് എന്ന ചിന്തയിൽ നിന്നാണ് സഈദ് ഈ നേട്ടം കൊയ്തത്.

ഇതു നേരത്തെ തന്നെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പരിപാടിയിൽ ഫ്രറ്റേണിറ്റി ചേരിയം യൂണിറ്റ് അംഗങ്ങളായ മുസ്തഫ ,ഷാഹുൽ , വെൽഫെയർ പാർട്ടി അംഗം അമീർ എന്നിവർ പങ്കെടുത്തു.

dron camera
Advertisment