Advertisment

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആല്‍വ ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്.

Advertisment

publive-image

ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ത്രിവേദിയുടെ അടുത്ത സുഹൃത്താണ് ശിവപ്രകാശ് ചിപ്പി. പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.

ഒളിവില്‍ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആല്‍വയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

drug case
Advertisment