Advertisment

എഡ്യൂ കോൺക്ലേവ് സമാപിച്ചു.

author-image
admin
New Update

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി റിയാദിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കു മായി സംഘടിപ്പിച്ച എഡ്യൂ കോൺക്ലേവ് പരിപാടി ശ്രേദ്ധേയമായി. കരിയർ ഗൈഡൻസ് സെഷനും പാരന്റിങ് സെഷനും ഉൾപ്പെട്ട എഡ്യൂ കോൺക്ലേവ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.

Advertisment

publive-image

അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ റഹ്മത്തുള്ള റിയാദ് മലപ്പുറം ജില്ലാ കെഎംസിസി എഡ്യൂ കോൺക്ലേവ് 2020 ഉത്ഘാടനം ചെയ്യുന്നു

അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ റഹ്മത്തുള്ള പരിപാടി ഉത്ഘാടനം ചെയ്തു.

റിയാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളു ടെയും പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ പരിപാടിയിൽ ബെഞ്ച്മാർക് സ്കൂൾ തിരൂർ പ്രിൻസിപ്പൽ  ജോജി പോൾ പാരന്റിങ് സെഷൻ നിയന്ത്രിച്ചു.

കരിയർ ഗൈഡൻസ് സെഷൻ ബെഞ്ച്മാർക് സ്കൂൾ അക്കാഡമിക് അഡ്വൈസറും പ്രമുഖ ട്രൈനെറു മായ ഡോക്ടർ ഹബീബ് റഹ്‌മാൻ നിയന്ത്രിച്ചു.  മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി  ശാഫി മാസ്റ്റർ ചിറ്റത്തുപാറ അധ്യക്ഷൻ ആയിരുന്നു.ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫാരിസ വെങ്കിട്ട സ്വാഗതവും ജില്ലാ കെഎംസിസി ഒരഗനൈസിംഗ് സെക്രട്ടറി ഷൌക്കത്ത് കടമ്പോട്ട് നന്ദിയും പറഞ്ഞു.

publive-image

ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ കെഎംസിസി കമ്മിറ്റി നേതാക്കളായ ഉസ്മാൻ അലി പാലത്തി ങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അനീർ ബാബു, സത്താർ താമരത്, അഷ്‌റഫ്‌ കല്പകഞ്ചേരി,

മുനീർ  വാഴക്കാട്, ഹമീദ് ക്ലാരി, അഷ്‌റഫ്‌ മോയൻ, യൂനുസ് കൈതക്കോടൻ, യൂനുസ് സലീം താഴെ ക്കോട്, സിദീഖ് കോനാരി  കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിവിധ സ്കൂളുകളെ പ്രതിനിധികരിച്ചു അദ്ധ്യാപകരായ സുറൂർ ഒമർ, അബ്ദുള്ള മാസ്റ്റർ, ഷംസീർ, അരുൺ, ഷാഫി കരുവാരക്കുണ്ട്, പൗലോസ്, ഗായത്രി ഉദയൻ, ഫയറുസ, സനീഷ്, അജയ് എന്നിവർ പങ്കെടുത്തു..

 

Advertisment