Advertisment

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിച്ചു ;  യുവാവിന് ശിക്ഷ വിധിച്ചു 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിച്ച യുവാവിന് കോടതി ശിക്ഷ വിധിച്ചു. 27കാരനായ ഇന്ത്യന്‍ പൗരനില്‍ നിന്ന് 5000 ദിര്‍ഹം പിഴ ഈടാക്കിയശേഷം നാടുകടത്താനാണ് ദുബായ് പ്രാഥമിക കോടതിയുടെ വിധി. രണ്ട് മാങ്ങകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതിന് ആറ് ദിര്‍ഹം വിലവരുമെന്നാണ് കോടതി രേഖകളില്‍ പറയുന്നത്.

Advertisment

publive-image

2017 ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്‍പദമായ സംഭവം. വിമാനത്താവള ജീവനക്കാരനായിരുന്ന ഇന്ത്യക്കാരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കണക്കാക്കിയാണ് മോഷണക്കുറ്റം ചുമത്തിയതും വിചാരണ ചെയ്തതും. പ്രതി മോഷണക്കുറ്റം സമ്മതിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കണ്ടെയ്നറില്‍ നിന്ന് കണ്‍വയര്‍ ബെല്‍റ്റിലേക്കും തിരിച്ചും എടുത്തുവെയ്ക്കേണ്ട ചുമതലയായിരുന്നു ഉണ്ടായിരുന്നത്.

ഇതിനിടെ ഇന്ത്യയിലേക്ക് കയറ്റി അയക്കേണ്ട ഒരു ബാഗേജില്‍ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചുവെന്നാണ് കേസ്. ദാഹം തോന്നിയിരുന്നതിനാല്‍ താന്‍ വെള്ളം അന്വേഷിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് മാങ്ങ മോഷ്ടിച്ചതെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

Advertisment