Advertisment

സാമൂഹ്യ സംഘടനകളിലൂടെ കൂടുതൽ കോൺസുലേറ്റ് സേവനങ്ങൾ ജനങ്ങളിലെത്തിക്കും: നിയുക്ത ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ ഉത്തം ചന്ദ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

കൽബ: ഇന്ത്യൻ സാമൂഹ്യ സംഘടനകളിലൂടെ കൂടുതൽ കോൺസുലേറ്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ ഉത്തം ചന്ദ് പറഞ്ഞു.

ചാർജ് എടുത്ത ശേഷം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എത്തിയ അദ്ദേഹത്തെ ക്ലബ്‌ പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, ട്രഷറർ വി ഡി മുരളീധരൻ, വൈസ് പ്രസിഡന്റ് ആന്റണി സി എക്സ്, സാഹിത്യ വിഭാഗം സെക്രട്ടറി സുബൈർ എടത്തനാട്ടുകര, സ്പോർട്സ് സെക്രട്ടറി അഹമ്മദ്‌ അജ്മൽ, എ എം ജോൺസൺ, സി കെ അബൂബക്കർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

publive-image

നിസ്വാർത്ഥമായ സേവനമനുഷ്ടിക്കുന്ന സാമൂഹ്യ സംഘടനകളെ വിശ്വസത്തിലെടുക്കാനും സാധാരണക്കാർക്കു സേവനങ്ങൾ അവരുടെ പടിവാതിലിൽ എത്തിയ്ക്കാനുമുള്ള കോൺസുലേറ്റ് തീരുമാനം സ്വാഗതാർഹമാണെന്നും നടപടികൾ സ്വീകരിച്ച പുതിയ കോൺസൽ ജനറലിനെയും കോൺസുലേറ്റ്നെയും അഭിനന്ദിക്കുന്നതായും ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

കഴിഞ്ഞ 6 മാസക്കലമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു ഭക്ഷണവും മരുന്നും ടിക്കറ്റുകളും മറ്റു സഹായങ്ങളും വിതരണം ചെയ്യുന്നതിനും ഇപ്പോഴും സാമൂഹ്യ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

കോണ്സുലേറ്റിന്റെയും കോൺസൽ ജനറിലിന്റെയും പ്രത്യേക അഭിനന്ദനം അദ്ദേഹം ക്ലബ്ബ് ഭാരവാഹികളെ അറിയിച്ചു. എന്ത് ആവശ്യങ്ങൾക്കു കോൺസുലേറ്റ്മായി എപ്പോഴും ബന്ധപ്പെടാമെന്നും എല്ലാ സഹായ സഹകരണങ്ങളും കോൺസുലേറ്റ്ന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Dubai news
Advertisment