Advertisment

പ്രവാസികളെ നെഞ്ചോട്ചേർത്ത്‌ തണലായ്‌ കെഎംസിസി

New Update

ദുബായ്‌ കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ടേഡ്‌ ചെയ്ത മൂന്ന് വിമാനങ്ങളിൽ രണ്ടാമത്തെ വിമാനം സ്പൈസ്‌ ജെറ്റ്‌ റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു.

Advertisment

publive-image

കോവിഡ്‌ മഹാമാരിയിൽ ലോകം വിറങ്ങലിച്ച്‌ നിന്നിട്ടും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പിടിപ്പുകേടും അലംഭാവവും നിമിത്തം ജന്മനാട്ടിലേക്കെത്താൻ സാധിക്കാതെ ദുബായിൽ കുടുങ്ങിയ പ്രവാസികളിൽ ജോലിതേടി വിസിറ്റ് വിസയിലെത്തിയവരും, പ്രായമായവരും, ഗർഭിണികളും, 2 കുട്ടികളും, വിസാ കാലാവധികഴിഞ്ഞവരുമുൾപ്പെടെ 179 യാത്രക്കാരുമായാണ്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ ജൂൺ 26ന്‌ രാവിലെ 10മണി 50 മിനുട്ടിൽ പറന്നുയർന്നത്‌.

തുടർന്നുള്ള മൂന്നാമത്തെ വിമാനം ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ പുറപ്പെടുമെന്ന് ദുബായ്‌ KMCC കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഷെഹീർ പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ്‌ മുഹമ്മദ്‌, ട്രഷറർ സിയാദ്‌ K എന്നിവർ അറിയിച്ചു

മറ്റുള്ളവർക്ക്‌ വെളിച്ചം പകർന്ന് സ്വയം ഉരുകിതീരാൻ വിധിക്കപ്പെട്ടൊരു ജന്മമാണ്‌ പ്രവാസിയുടെത്‌.ഏത്‌ പ്രതിസന്ധിയും തരണം ചെയ്യും.ഒരുപാട്‌ സ്വപ്നങ്ങളുമായി കടൽകടന്നെത്തിയ പ്രവാസികൾ കോവിഡെന്ന സൂക്ഷ്മാണുവിന്റെ ആക്രമണത്തിൽ അടിപതറിപ്പോയി നാടിനും വീടിനും അന്യനായി .ആർക്കും വേണ്ടാത്ത നികൃഷ്ടജന്മങ്ങളെപ്പോലെ ആട്ടിയോടിക്കപ്പെടുന്നു.കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൈയ്യും കെട്ടി നോക്കിനിൽക്കുന്നു.

ഇനിയെന്ത്‌ എന്ന് പകച്ച്‌ നിന്ന പ്രവാസികളെ ഇരുകൈയ്യും നീട്ടി നെഞ്ചോട്‌ ചേർത്ത്‌ കെട്ടിപ്പിടിച്ച്‌ സാന്ത്വനിപ്പിച്ച്കൊണ്ട്‌ കാരുണ്യത്തിന്റെ കടലായ ദുബായ്‌ കെഎംസിസിയുടെ സഹായഹസ്തങ്ങളാൽ സംതൃപ്തരായി തിരിച്ച്‌ വരുമെന്ന പ്രതീക്ഷയോടെ ജന്മനാട്ടിലേക്ക്‌ ദുബായ്‌ കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ട്‌ ചെയ്ത സ്പൈസ്‌ ജെറ്റ്‌ വിമാനത്തിൽ യാത്രയാകാനെത്തിയ പ്രവാസികളെ ആശ്വസിപ്പിച്ച്കൊണ്ട്‌ കെഎംസിസി യുടെ സമുന്നതനായ നേതാവ്‌ പികെ അൻവർ നഹ യാത്രയാക്കി.

dubai kmcc
Advertisment