Advertisment

സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിനെ കാറില്‍ നിന്നും ഇറങ്ങി ഓടിയെത്തി പരിചരിച്ച്‌ ദുബായ് ഭരണാധികാരി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം.

Advertisment

publive-image

താഴെ വീണ് പരുക്ക് പറ്റിയ പെണ്‍കുട്ടിയെ ഷെയ്ഖ് മുഹമ്മദ് ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇനാന്‍ അല്‍ അമേറിയെന്ന പെണ്‍കുട്ടിക്കാണ് ദുബായ് ഭരണാധികാരി കരുതലും സ്‌നേഹവും ലഭിച്ചത്.

വീഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും സ്വന്തം ജനങ്ങളോട് ഒരു പിതാവിന്റേതു പോലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തി വലിയ പ്രശംസ നേടുകയും ചെയ്തു.

തുടര്‍ന്ന് മല്‍സരത്തില്‍ പങ്കെടുക്കരുതെന്ന് വൈദ്യപരിശോധകര്‍ പറഞ്ഞെങ്കിലും ഇനാന്‍ അല്‍ അമേറിയെന്ന പെണ്‍കുട്ടി മല്‍സരം പൂര്‍ത്തിയാക്കി. ബുധനാഴ്ച അദ്ദേഹം പങ്കെടുത്ത അല്‍ സലാം സൈക്കിളിങ് ചാംപ്യന്‍ഷിപ്പിനിടെയാണ് സംഭവം.

Advertisment