Advertisment

ഷൂട്ടിംഗിനായി ദൂരേക്ക് പോവേണ്ടി വരുമ്പോള്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താനാണ് ആഗ്രഹം, കുഞ്ഞുമറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയാണ്

author-image
ഫിലിം ഡസ്ക്
New Update

കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ തന്റെ ആരാധകർക്കായി ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്. മറിയത്തിനൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ കാണലാണ് പ്രധാന വിനോദങ്ങളിലൊന്ന്. യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കും. ചിലതൊക്കെ ബോറടിപ്പിക്കാറുണ്ടെങ്കിലും ഒപ്പം ഇരിക്കാറുണ്ട്. പലപാട്ടുകളും മനപ്പാഠമാണ്. ഇടയ്‌ക്കൊക്കെ അത്തരത്തിലുള്ള കുഞ്ഞുപാട്ടുകള്‍ മനസ്സിലേക്ക് വരാറുണ്ട്.

Advertisment

publive-image

ഷൂട്ടിംഗിനായി ദൂരേക്ക് പോവേണ്ടി വരുമ്പോള്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ കഴിയാനാവണേയെന്നാണ് ആഗ്രഹിക്കാറുള്ളത്. കുഞ്ഞുമറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയാണ്. – ദുല്‍ഖര്‍ പറയുന്നു. ഉപ്പൂപ്പയും വാപ്പച്ചിയും മാത്രമല്ല കുഞ്ഞുമറിയവും ഇതിനകം തന്നെ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മനസ്സില്‍ ഇന്നും താനൊരു പുതുമുഖമാണ്. വാപ്പച്ചി ചെയ്യുന്ന പോലെയുള്ള മാസ് കഥാപാത്രങ്ങള്‍ കണ്ട് കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനും ഇഷ്ടമാണ്. എന്നാല്‍ അത്തരം വേഷങ്ങള്‍ തന്നില്‍ ഭദ്രമായിരിക്കുമോയെന്നറിയില്ലെന്ന് താരം പറയുന്നു. വാപ്പച്ചിക്കൊപ്പമുള്ള സിനിമയെക്കുറിച്ച് കുറേക്കാലമായി എല്ലാവരും ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ ചര്‍ച്ചയിലില്ലെന്ന സ്ഥിരം മറുപടിയാണ് ഇപ്പോഴും ദുല്‍ഖര്‍ നല്‍കിയത്.

ഷൂട്ടിംഗ് കഴിഞ്ഞ തിരികെ വീട്ടിലേക്കെത്തിയാല്‍ താനും വാപ്പച്ചിയും സിനിമയെക്കുറിച്ച് സംസാരിക്കാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഷൂട്ടിന് ശേഷവും സിനിമ തന്നെ സംസാരിക്കാന്‍ രണ്ടാള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വയം വിലയിരുത്തിയായിരിക്കണം മുന്നോട്ട് പോവേണ്ടതെന്ന നിര്‍ദേശം തന്നത് അദ്ദേഹം തന്നെയാണ്. -ദുല്‍ഖര്‍ പറഞ്ഞു

mammooty dulkhar salman
Advertisment