ഡുപ്ലിക്കേറ്റ് വൈദ്യുതി ബില്‍ വാട്‌സാപ്പിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 27, 2019

ഡല്‍ഹിയിലെ വൈദ്യുതി വിതരണക്കമ്പനിയായ ബിഎസ്ഇഎസ് ഉപഭോക്താക്കള്‍ക്ക് ഡുപ്ലിക്കേറ്റ് വൈദ്യുതി ബില്‍ ലഭ്യമാക്കുന്നതിനായി വാട്‌സാപ്പ് സേവനം ആരംഭിച്ചു. ഈ സേവനം ലഭ്യമാക്കുന്ന രാജ്യതലസ്ഥാനത്തെ ആദ്യ വൈദ്യുതി വിതരണക്കമ്പനിയാണ് ബിഎസ്ഇഎസ്.നിലവില്‍ ബിഎസ്ഇഎസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ നിന്ന് ഡൂപ്ലിക്കേറ്റ് ബില്‍ എടുക്കാന്‍ കഴിയും. ഇതിന് പുറമെയാണ് വാട്‌സാപ്പ് സേവനം കൂടി ആരംഭിച്ചിരിക്കുന്നത്.ഡൂപ്ലിക്കേറ്റ് ബില്‍ വാട്‌സാപ്പില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ബിഎസ്ഇഎസിന്റെ വാട്‌സാപ്പ് നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. അതിനുശേഷം #Bill9-digit CA (കസ്റ്റമര്‍ അക്കൗണ്ട്) ടൈപ്പ് ചെയ്ത് 9999919123-ലേക്ക് അയച്ചാല്‍ വാട്‌സാപ്പില്‍ ഡൂപ്ലിക്കേറ്റ് ബില്‍ ലഭിക്കും.

തുടക്കത്തില്‍ സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കാണ് വാട്‌സാപ്പ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. വൈകാതെ മറ്റ് മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും.

×