Advertisment

ഡ്യൂറന്‍ഡ് കപ്പിലെ അരങ്ങേറ്റത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

New Update

publive-image

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ അഞ്ച് ഐഎസ്‌എൽ ടീമുകളും മൂന്ന് ഐ ലീഗ് ടീമുകളും ഉൾപ്പടെ 18 ക്ലബുകളാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ മാറ്റുരയ്‌ക്കുന്നത്.

Advertisment