Advertisment

ഡിവൈഎഫ്ഐ മടച്ചിപ്പാടം യൂണിറ്റ് സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

New Update

എലപ്പുള്ളി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച കമ്യുണിറ്റി കിച്ചൻ, കെയർഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം നൽകാൻ, ഡിവൈഎഫ്ഐ മടച്ചിപ്പാടം യൂണിറ്റ് ശനിയാഴ്ച അരി സംഭാവനയായി നൽകി.

publive-image

പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി, യുണിറ്റ് ഭാരവാഹികളിൽ നിന്നും സഹായം ഏറ്റുവാങ്ങി. പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, ഡിവൈഎഫ്ഐ മടച്ചിപ്പാടം യൂണിറ്റ് ഭാരവാഹികളായ ആർ. രാഹുൽ (സെക്രട്ടറി) ബി. ഷിജു (പ്രസിഡന്റ്) കെ.രാജേഷ് (ട്രഷറർ) എസ്. സുഭാഷ്, ആർ. സുഭീഷ്, സി. പ്രശോഭ്, ആർ.അരുൺ, എ. അഖിൽ എന്നിവരും സംബന്ധിച്ചു.

dyfi help kichen
Advertisment