Advertisment

ഡിവൈഎഫ്ഐ വഴക്കോട് യൂണിറ്റ് സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച കമ്യുണിറ്റി കിച്ചൻ, കെയർഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം നൽകാൻ, ഡിവൈഎഫ്ഐ വഴക്കോട് യൂണിറ്റ് ഇന്ന് അരി സംഭാവനയായി നൽകി.

publive-image

പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി, യുണിറ്റ് ഭാരവാഹികളിൽ നിന്നും സഹായം ഏറ്റുവാങ്ങി. പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, ഡിവൈഎഫ്ഐ വഴക്കോട് യൂണിറ്റ് ഭാരവാഹികളായ ആർ. പ്രജീഷ് (സെക്രട്ടറി) എസ്. പ്രദീപ് (പ്രസിഡന്റ്) സി. മിഥുൻ, കെ. സന്തോഷ്, കെ. പ്രജീഷ് എന്നിവരും സംബന്ധിച്ചു.

dyfivazhakodu community kitchen
Advertisment