Advertisment

റെയില്‍വേ ഇഷ്ടമുള്ളത് ചെയ്യട്ടേ, ഇടപെടരുത്'; തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി തന്റെ നിലപാട് മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് ഇ ശ്രീധരന്‍

author-image
Charlie
Updated On
New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍. രാജ്യത്തെ റെയില്‍ സംവിധാനങ്ങള്‍ വികസിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശ്രീധരന്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളെയും പ്രശംസിച്ച്‌ സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തെ റെയില്‍ സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചത്.

ശുചിത്വം, വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മോദി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ റെയില്‍വേ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും ശ്രീധരന്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് അഭിയാന്‍ വഴി പത്ത് കോടി ശൗചാലയങ്ങള്‍ രാജ്യത്ത് പുതിയതായി നി‍ര്‍മ്മിക്കാന്‍ മോദിക്ക് കഴിഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി ആയുധങ്ങളുടെ ഇറക്കുമതി കുറക്കുവാനും പദ്ധതികള്‍ വരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ റെയില്‍വേയെ വേണ്ടത്ര പരി​ഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വെ വകുപ്പില്‍ റിക്രൂട്ട്‍മെന്‍റ്, പരിശീലനം റെയില്‍വെ മാനേജ്മെന്‍റ്, സേവനങ്ങള്‍ തുടങ്ങിയ എല്ലാം ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് എന്ന ഒറ്റ വകുപ്പിന് നല്‍കുന്നത് ​ഗുണം ചെയ്യില്ലെന്നും റെയില്‍വേ ബോര്‍ഡ് പരിഷ്കരിച്ചതും പ്രത്യേക ബജറ്റ് ഒഴിവാക്കിയതും തിരിച്ചടികളായെന്നും ശ്രീധരന്‍ വ്യക്തമാക്കി.

2008 ല്‍ കൊണ്ടുവന്ന ചരക്ക് ഇടനാഴിയുടെ നിര്‍മാണം വീഡ്ഢിത്തരമായി പോയി. അതിനുപകരം ചരക്ക് ട്രെയിനുകള്‍ കൊണ്ടുവരണമായിരുന്നു. അന്ന് തന്നെ ഈ പദ്ധതിയെ താന്‍ എതിര്‍ക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ഇടനാഴിയുടെ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. പദ്ധതികൊണ്ട് രാജ്യത്തിന് നേട്ടമൊന്നുമുണ്ടാവാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി വരുന്ന ജമ്മു കശ്മീരിലെ കത്ര-ബനിഹാലില്‍ റെയില്‍പാതയിലും അദ്ദേഹം അപാകതകള്‍ ചൂണ്ടിക്കാട്ടി. ഇത് വളരെ ചെലവേറിയ പദ്ധതിയാണ്. എന്നാല്‍ ഇത് നിലവില്‍ വന്നാല്‍ മഞ്ഞു വീഴ്ച്ച കാരണം റോഡിലൂടെയുള്ള ​ഗതാ​ഗതം തടസപ്പെടുമ്ബോള്‍ പ്രയോജനകരമാകും. പക്ഷേ ഇത്തരമൊരു പദ്ധതി വൈകുന്നത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.

'റെയില്‍വേ ലൈനിന്റെ സാധ്യതയെക്കുറിച്ച്‌ പഠിക്കുന്നതിന് 2014-ല്‍ ഹൈക്കോടതി നിയോ​ഗിച്ച കമ്മീഷനില്‍ ഞാനുമുണ്ടായിരുന്നു. തുരങ്കങ്ങള്‍ നിര്‍മിക്കുന്നതാണ് കത്ര-ബനിഹാലില്‍ റെയില്‍പാതക്ക് നല്ലതല്ലെന്ന് ഞാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് മുഖവുരക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഞാന്‍ ഇടപ്പെടുന്നുണ്ടെന്ന് ആരോപിച്ച്‌ റെയില്‍ മന്ത്രി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. റെയില്‍വേ ഇഷ്ടമുള്ളത് ചെയ്യട്ടേ, അതില്‍ ഇടപെടേണ്ടയെന്നാണ് അദ്ദേഹം പറഞ്ഞത്'. തന്റെ നിലപാട് മാറ്റാന്‍ അദ്ദേഹം പറഞ്ഞെന്നും ശ്രീധരന്‍ പറഞ്ഞു.

ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ സ്വീകരിക്കുന്ന മറ്റ് മാര്‍ഗങ്ങളും ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന രീതികളും, ഭക്ഷ്യസുരക്ഷയില്‍ വരുത്തിയ വിലക്കയറ്റം, മാലിന്യ സംസ്കരണം എന്നതില്‍ വേണ്ടത്ര പുരോഗമനം ഇന്ത്യക്കുണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

e sreedharan narendra modi
Advertisment