Advertisment

ഇ ശ്രീധരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും ! തലസ്ഥാനത്ത് തന്നെ മത്സരിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ശ്രീധരനും അംഗീകരിച്ചു. ശ്രീശാന്തിന് കിട്ടിയ 27.54 % വോട്ട് ശ്രീധരന്‍ മത്സരിച്ചാല്‍ ഇരട്ടിയാകുമെന്നും ബിജെപിയുടെ വിലയിരുത്തല്‍. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം. മെട്രോമാനെ പാര്‍ട്ടിയിലെത്തിച്ചത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. ശ്രീധരന്‍ ബിജെപിയിലെത്തുന്നതോടെ വെട്ടിലാകുന്നത് ഇടതുപക്ഷം !

New Update

publive-image

Advertisment

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ഇടയില്‍ അംഗത്വം സ്വീകരിച്ച ശേഷം ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. ശ്രീധരന്റെ വരവ് വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്. എന്നാല്‍ ഇക്കുറി ഇ ശ്രീധരന്‍ മത്സരരംഗത്ത് വരുന്നത് മണ്ഡലം പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. കഴിഞ്ഞ തവണ 34746 വോട്ടുകള്‍ ശ്രീശാന്ത് നേടിയിരുന്നു.

ഇടതുപക്ഷത്തിന് 35659 വോട്ടുകളാണ് ഇവിടെ നേടാനായത്. വിജയിച്ച കോണ്‍ഗ്രസിലെ വിഎസ് ശിവകുമാറിന്റെ ഭൂരിപക്ഷം 10905 വോട്ടുകളായിരുന്നു. ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്‌പക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇ ശ്രീധരന്റെ മികച്ച പ്രതിച്ഛായ ജില്ലയില്‍ ഒന്നടങ്കവും അതിനപ്പുറം സംസ്ഥാനത്തും ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിനിടെ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. അക്കാര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനേക്കാള്‍ കേന്ദ്ര നേതൃത്വത്തിനാണ് തീരുമാനമെടുക്കാന്‍ കഴിയുക.

നേരത്തെ ഇ ശ്രീധരനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം ശ്രീധരനുമായി നേരിട്ട് സംസാരിച്ചാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ഉറപ്പാക്കിയത്. നേരത്തെ തന്നെ തന്റെ ബിജെപി ആഭിമുഖ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

അതിനിടെ ശ്രീധരന്റെ ബിജെപി പ്രവേശനം വലിയ തിരിച്ചടിയായത് സിപിഎമ്മിനും ഇടതുപക്ഷത്തിനുമാണ്. ശ്രീധരനെ മുന്‍നിര്‍ത്തിയാണ് പല വിഷയങ്ങളിലും സിപിഎം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയത്. അന്നു ശ്രീധരനു അനുകൂലമായ നിലപാട് സ്വീകരിച്ച സിപിഎം പ്രൊഫൈലുകള്‍ ഇന്നു നിശബ്ദമാണ്.

bjp e sreedharan trivandrum news
Advertisment