Advertisment

ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം. മീന്‍,ചിക്കന്‍, മട്ടണ്‍ ഇവയെക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും; മേഘാലയയിലെ ബിജെപി മന്ത്രി

New Update

publive-image

Advertisment

ഷില്ലോങ്: മട്ടണ്‍, ചിക്കന്‍, ബീഫ് എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് ബിജെപിയുടെ മേഘാലയയിലെ നേതാവും, അവിടുത്തെ മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹം മേഘാലയ മന്ത്രിസഭയില്‍ അംഗമായത്.

ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം. മീന്‍,ചിക്കന്‍, മട്ടണ്‍ ഇവയെക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായ ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേ സമയം അസാമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും ബിജെപി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അസാം മുഖ്യമന്ത്രി ഇതില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.

അതേ സമയം പുതുതായി ഉയര്‍ന്നുവന്ന അസാം-മിസോറാം അതിര്‍ത്തി പ്രശ്നത്തില്‍ പ്രതികരിച്ച മേഘാലയ മന്ത്രി. ഇത്തരം അതിര്‍ത്തി തര്‍ക്കങ്ങള്‍ അസാമുമായി മേഘാലയയ്ക്കും ഉണ്ടെന്നും, മിസോറാം ചെയ്ത രീതിയിലുള്ള പൊലീസ് നടപടി ആവശ്യമായി വരും എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍ അത് സംഘര്‍ഷത്തിനുള്ള ആഹ്വാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NEWS
Advertisment