Advertisment

മിഷൻ ശക്തി' പ്രഖ്യാപനത്തിന് പ്രധാനമന്ത്രി അനുമതി തേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ;നടപടിയില്‍ തീരുമാനം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : 'മിഷൻ ശക്തി' പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി തേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി. ഇന്ന് ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

രണ്ട് വട്ടം ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. 'മിഷൻ ശക്തി' പ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്‍കൂട്ടി അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സമിതിയിലെ അംഗങ്ങള്‍ വ്യക്തമാക്കി.

സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് സീതാറാം യച്ചൂരിയുടെ പരാതിയില്‍ പറയുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്.

Advertisment