Advertisment

കൈകോര്‍ക്കാം, പഠനം നിഷേധിക്കപ്പെടാതിരിക്കാന്‍. യു.പി.പി

author-image
ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update

ബഹ്റൈന്‍ : തുച്ഛമായ ഫീസ് കുടിശ്ശികയായതിന്‍റെ പേരിൽ അപ്രതീക്ഷമായി വിദൃാഭൃാസം നിഷേധിക്കപ്പെട്ട ഇന്തൃന്‍ സ്കൂള്‍ വിദ്ധൃാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ കൈത്താങ്ങാകുമെന്ന് യു.പി.പി അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രകഷിതാക്കളെ മുഴുവന്‍ പ്രയാസത്തിലും ദുരിതത്തിലുമാഴ്ത്തി കൊണ്ട് ഇന്തൃന്‍ സ്കൂള്‍ ഭരണ സമിതി മുപ്പത് ദിനാര്‍ പോലും ഫീസ് കുടിശിഖയുള്ള വിദ്ധൃാര്‍ത്ഥികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്ന് പാടെ മാറ്റി നിര്‍ത്തി വിദൃാഭൃാസം നിഷേധിച്ച സാഹചരൃത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഒരുമാസത്തെ ടൃൂഷന്‍ ഫീസ് നല്‍കി ഒരു കൈതാങ്ങാകാന്‍ ബഹ്റൈനിലെ സുമനസ്സുള്ളവരെ ഒരുമിപ്പിച്ച് കൊണ്ട് യു .പി .പി ഒരുക്കുന്ന ഹെല്‍പ്പ് ഡെസ്കിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും, ആവശൃമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളും നല്‍കാന്‍ പരിശ്രമിക്കുമെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു.

ഫീസ് കുടിശ്ശിക ഉള്ളവരെ ക്ളാസ്സില്‍ നിന്നും പുറത്താകുന്നതിന് പകരം നിലവിലെ ഓരോ മാസത്തെയും ഫീസിനോടൊപ്പം ചെറിയ ഗഡുക്കളായി കടിശ്ശിക വന്ന ഫീസ് അടച്ചു തീര്‍ക്കാനുള്ള സൗകരൃം രക്ഷിതാക്കള്‍ക്ക് ഒരുക്കികൊടുക്കണമെന്ന് ഇന്തൃന്‍ സ്കൂള്‍ അധികൃതരോട് യു.പി.പി.ആവര്‍ത്തിച്ചു ആവശൃപ്പെട്ടു.അര്‍ഹതപ്പെട്ടവര്‍ക്ക് യു.പി.പി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെടാം .

economic help
Advertisment