Advertisment

പൊതു പരീക്ഷ മാറ്റി വെച്ചത് വിദ്യാർത്ഥി സമൂഹത്തോടുള്ള വഞ്ചന: കെ പി എസ് ടി എ

New Update

തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ മാറ്റി വെച്ച എൽഡിഎഫ് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ കെ പി എസ് ടി എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

Advertisment

publive-image

ഇടത് അധ്യാപകരേയും വിദ്യാർത്ഥികളെയും തെരഞ്ഞെടുപ്പിൽ ഉയോഗിക്കാനായി പൊതു പരീക്ഷകൾ മാറ്റി വെച്ച തീരുമാനം വിദ്യാർത്ഥി വഞ്ചനയാണെന്ന് കെ പി എസ് ടി എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആരോപിച്ചു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ജേക്കബ് മത്തായി അധ്യക്ഷനായ ചടങ്ങ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അസീസ് ഭീമനാട് മുഖ്യ പ്രഭാഷണം നടത്തി. രാജലക്ഷ്മി ജി, എം വിജയരാഘവൻ, എ മുഹമ്മദാലി, പി കെ അബ്ബാസ്, ജാസ്മിൻ കബീർ, മനോജ് ചന്ദ്രൻ, ബിജു എ, ഹബീബുള്ള അൻസാരി, ശ്രീലത, നരസിംഗ്, രാജൻ ഇ, യു കെ ബഷീർ, സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു.

education
Advertisment