Advertisment

കൊലപാതകവും ബലാത്സംഗവും ചെയ്യും ; വിവാദ പരാമര്‍ശങ്ങളില്‍ അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മ്മക്കുമെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി

New Update

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേശ് വര്‍മയ്ക്കും എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.

Advertisment

publive-image

ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. പ്രചാരണ റാലിക്കിടെ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശത്തിനാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പ്രസംഗം.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു ദില്ലിയിലെ വോട്ടര്‍മാരോടായി പര്‍വേശ് വര്‍മ പറഞ്ഞത്. ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹീന്‍ബാഗ് തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രംഗത്തെത്തിയത്.

Advertisment