Advertisment

കോൺഗ്രസിന്റെ ‘ചൗക്കിദാർ ചോർ ഹെ’ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

New Update

publive-image

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോൺഗ്രസിന്റെ ‘ചൗക്കിദാർ ചോർ ഹെ’ പരസ്യത്തിന് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. പരസ്യം ഉടൻ പിൻവലിക്കണമെന്ന് മധ്യപ്രദേശ് ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫിസർ രാജേഷ് കൗൾ കോൺഗ്രസ് നേതൃത്വത്തിന് നോട്ടിസ് നൽകി.

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നു എന്ന ബിജെപിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. എന്നാൽ പരസ്യത്തിൽ ആരുടെയും പേരു പരാമർശിക്കുന്നില്ലെന്നും അതിനാൽ ഉത്തരവ് പുഃനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

Advertisment