Advertisment

കോന്നിയില്‍ ജനീഷിന്‍റെ തേരോട്ടം , ജയം ഉറപ്പിച്ചു ; അഭിപ്രായ വ്യത്യാസമില്ലായിരുന്നുവെന്ന് മോഹന്‍രാജ്; അരൂരില്‍ ആകാംക്ഷ ! ; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചതെന്ന് എം സി ഖമറുദ്ദീന്‍ ; കുതിച്ചു പാഞ്ഞ് പ്രശാന്ത് , ലീഡ് 12000 കടന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോന്നി : അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍‍ഡിഎഫ്. കോന്നിയില്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്‍റെ ലീഡ് അയ്യായിരം കടന്നു.യുഡിഎഫ് കോട്ടയെന്ന് അവര്‍ വിശേഷിപ്പിച്ച കോന്നിയില്‍ എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വിജയം ഉറപ്പിച്ചു.

Advertisment

publive-image

അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് മാറ്റം. എല്ലാ പ്രവര്‍ത്തകരോടും നന്ദി രേഖരപ്പെടുത്തുന്നു. അഭിപ്രായവ്യത്യാസം ഇല്ലാതെ മുന്നണിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടു. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയ രംഗത്ത് തുടരുമെന്നും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനം യുഡിഎഫ് നടത്തിയിരുന്നു. അത് ഉപതെരഞ്ഞെടുപ്പിലും തുടര്‍ന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചതെന്ന് എം സി ഖമറുദ്ദീന്‍ പറഞ്ഞു.

വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർഥി വി.കെ പ്രശാന്തിന്‍റെ ലീഡ് 12000 കടന്നു. 2016ലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ഇടത് സ്ഥാനാഥികൾ മൂന്നാമതായിരുന്നു.

അതിനിടെ ഉപതെരഞ്ഞെടുപ്പിലെ ആദ്യ വിജയം യുഡിഎഫ് നേടി. എറണാകുളത്തെ കോൺഗ്രസ് സ്ഥാനാർഥി 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ മനു റോയിയെ തോൽപ്പിച്ചു.

Advertisment