Advertisment

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു വയ്ക്കണമെന്ന് പാലക്കാട്‌ മുന്നോട്ട്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ മുന്നോട്ട്, സ്വരാജ്‌ അഭിയാൻ പ്രവർത്തകർ സിവിൽ സ്റ്റേഷൻ പരിസരത്തു പ്രചരണം നടത്തി.

Advertisment

publive-image

വെറും 4മാസത്തിനായി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് പൊതു മുതൽ പാഴാക്കുന്നതിനു തുല്യം ആണെന്ന് പറഞ്ഞു ഇലക്ഷൻ കമ്മീഷനു പാലക്കാട്‌ മുന്നോട്ട് കത്തയച്ചു.

നാൾക്ക് നാൾ കൊറോണ കേസ്സുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് രോഗ പകർച്ചക്ക് കാരണം ആകും. ഒക്ടോബറിൽ കൊറോണ കേസ്സുകൾ ദിനം പ്രതി പതിനായിരം കടക്കുമെന്ന് കേരള സർക്കാർ തന്നെ പറഞ്ഞിരിക്കുക ആണു.

മുഖ്യ മന്ത്രിയും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ഇല. കമ്മീഷനോട് ആവശ്യപ്പെടണം. ഡോ.എം എന്‍ അനുവറുദ്ധീൻ, പി. വിജയൻ, എം. ഉണ്ണികൃഷ്ണൻ, എ. എച്ച്. അബ്ദുൽ ജലീൽ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.

election
Advertisment