Advertisment

'ചിലരുടെ ഫോട്ടോ ശരിയാകും ചിലരുടേത് ശരിയാകില്ല' ! തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ടിട്ട് തിരിച്ചറിയാനാകുന്നില്ലേ ? വിഷമിക്കേണ്ട, പരിഹാരമുണ്ട്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വന്തം തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ടിട്ട് സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന പരിഭവമുള്ള ഒരുപാട് പേര്‍ നമ്മുടെ നാട്ടിലുണ്ട്. ചിലര്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടും. മറ്റു ചിലരാകട്ടെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടോയെന്ന് ആരായുന്നു. അത്തരക്കാര്‍ക്കായി ഈ മാസം 30 വരെ അവസരമുണ്ട്.

ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (ഇവിപി) അവസാന തീയതി ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ്. വോട്ടര്‍പട്ടികയിലെ തെറ്റു തിരുത്താനും ചിത്രം മാറ്റാനുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിപി നടത്തുന്നത്. മൂന്ന് തവണ അവസരം ലഭിച്ചിട്ടും കേരളത്തില്‍ ഏഴ് ശതമാനം പേര്‍ മാത്രമാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്.

www.nvsp.in എന്ന വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) എന്നിവ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാനും തെറ്റു തിരുത്താനും ഫോട്ടോ മാറ്റാനും സാധിക്കും. പുതുക്കിയ കാര്‍ഡ് തപാല്‍ വഴിയാകും ലഭിക്കുക.

സംസ്ഥാനത്തെ 2.65 കോടി വോട്ടര്‍മാരില്‍ 18 ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്.

ചെയ്യേണ്ടത് ഇത്ര മാത്രം...

  • www.nvsp.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയോ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യുക
  • ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇവിപി) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
  • മൊബൈല്‍ നമ്പര്‍ നല്‍കി അതുവഴി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ഇമെയില്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ നല്‍കുക
  • വോട്ടറുടെ വിവരങ്ങള്‍ ലഭിക്കും. ഇവിടെ തെറ്റുണ്ടെങ്കില്‍ തിരുത്താനുള്ള ഓപ്ഷനുണ്ട്
  • ഫോട്ടോ എഡിറ്റ് എന്ന ഭാഗം ക്ലിക്ക് ചെയ്തു ചിത്രവും മാറ്റാം.
Advertisment