വൈദ്യുതി വാഹനങ്ങളെ റോഡ് നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശവുമായ് നീതി ആയോഗ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ദില്ലി: വൈദ്യുതി വാഹനങ്ങളെ റോഡ് നികുതിയില്‍ നിന്നും ഒഴിവാക്കമെന്ന നിര്‍ദേശവുമായ് നീതി ആയോഗ്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഇല്ക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയില്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ച് ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നിര്‍ദേശം.

നിലവില്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കാണ് റോഡ് ടാക്സായി ഈടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില മറ്റു വാഹനങ്ങള്‍ക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നീതി അയോഗ് നടപടി.

പൊതുമേഖല എണ്ണവിതരണ കമ്പനികളുടെ കീഴിലുള്ള പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍ഗണന നല്‍കി വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനം സ്ഥാപിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

×