Advertisment

കുവൈറ്റില്‍ വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം പരമാവധി 14,400 മെഗാവാട്ട് വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രാലയം

New Update

കുവൈറ്റില്‍ വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം പരമാവധി 14,400 മെഗാവാട്ട് വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രാലയം .നിലവിൽ 16,700 മെഗാവാട്ടാണ് വൈദ്യുതി ഉത്പാദനശേഷി. മുടങ്ങാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാപകൽ സേവനം ഉറപ്പാക്കും.

publive-image 3D Electric powerlines over sunrise

ഇതിന് ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കി. ഉപകരണങ്ങളും സജ്ജമാണ്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് 300 മൊബൈൽ ജനറേറ്ററുകൾ സജ്ജമാക്കും. വേനൽക്കാലത്ത് ശുദ്ധജല ലഭ്യതയും ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

kuwait kuwait latest
Advertisment