Advertisment

അർഹതപ്പെട്ട രണ്ടു വീടുകളിൽ സൗജന്യ വൈദ്യുതീകരണം നടത്തി ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻസ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:ഓൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻസ് (AKLWA), സംഘടനയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ 50 വീടുകൾ സൗജന്യ വൈദ്യുതികരണം നടത്തുന്നതിന്റെ ഭാഗമായി കരിമ്പയിൽഇന്ന് രണ്ടു വീടുകൾ വയറിങ് ചെയ്ത് വെളിച്ചമെത്തിച്ചു.

Advertisment

publive-image

ജില്ലയിൽ ആകെ ഏഴ് വീടുകൾ ഇവർ സൗജന്യ വൈദുതീകരണം നടത്തി.കരിമ്പ പഞ്ചായത്തിലെ പനയമ്പാടത്ത് അങ്ങാടിക്കാട് നാസറിന്റെയും, 7-ാം വാർഡിൽ ചൂരക്കോട് പള്ളിയാലിൽ വീട്ടിൽ മണികണ്ഠന്റെയും നിർധന കുടുംബത്തിനാണ് ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻസ്

കല്ലടിക്കോട് യൂണിറ്റ് ഇന്ന് വയറിങ് പൂർത്തിയാക്കികൊടുത്തത്.

ഏറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മാതൃകാപരമായ പ്രവൃത്തികൾ നടത്തിയ വയർമാൻസ് അസോസിയേഷൻ അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അഭിനന്ദിച്ചു. അസോസിയേഷൻയൂണിറ്റ് പ്രസിഡന്റ് എൻ.എം.അബ്ദുൽനാസറും പത്തോളം വരുന്ന അംഗങ്ങളുമാണ് ഒരു ദിവസം കൊണ്ട് സൗജന്യമായി വയറിംഗ് ജോലികൾ പൂർത്തിയാക്കിയത്.

electricity6
Advertisment