Advertisment

അമ്പലപ്പാറയിൽ കാട്ടാന ചരിഞ്ഞ സംഭവം പരിസ്ഥിതി ദിനത്തിൽ ഒരു ഖേദമായി നിൽക്കുന്നു:ജോസ് ബേബി

New Update

മണ്ണാർക്കാട്: വനം-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നാം മുഴുകുമ്പോഴും മണ്ണാർക്കാട്ടുകാരുടെ നൊമ്പരമായി അമ്പലപ്പാറയിലെ സംഭവം അവശേഷിക്കുന്നതായി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം

ജോസ് ബേബി.

Advertisment

publive-image

സി.പി.ഐ.യുടെ നേതൃത്വത്തിൽ നടക്കുന്ന 'ജീവനം, അതിജീവനം' പദ്ധതി തച്ചമ്പാറയിൽ ഉദ്ഘാടനം

ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾക്ക് ഇന്ന് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

സമീപ ഭാവിയിൽ തന്നെ രൂക്ഷമാകാനിടയുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ കൃഷിയിൽ സ്വയംപര്യാപ്ത നേടണമെന്നും സിപിഐ യുടെ ഈ പദ്ധതി സമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോപ്രദേശത്തിനും അനുയോജ്യമായ വിളകൾ കൃഷിചെയ്യാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സിപിഐ മണ്ഡലം അസി.സെക്രട്ടറി കെ.വി.മാണി അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശിവദാസൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് തച്ചമ്പാറ,ചാണ്ടി തുണ്ടുമണ്ണിൽ,ഡോ.സുനിൽ രാജ്,കെ ബി സി മേനോൻ, ഹരിദാസൻ മാസ്റ്റർ,ശാന്ത തുടങ്ങിയവർ പങ്കെടുത്തു.

ELEPHANTISSUE
Advertisment