Advertisment

പകിട്ടോടെ പത്തനംതിട്ടക്കാരുടെ പതിനൊന്നാം വാർഷികാഘോഷം; "കായംകുളം കൊച്ചുണ്ണി" കസറി.

New Update

ജിദ്ദ: മത, രാഷ്ട്രീയ വൈജാത്യങ്ങളിൽ നിന്ന് സഹവർത്തിത്വത്തിന്റെ സുന്ദര സംഗീതം സാധ്യ മാക്കി പരിലസിക്കുന്ന പ്രവാസി കൂട്ടായ്മയായ ജിദ്ദയിലെ പി ജെ എസ് (പത്തനംതിട്ട ജില്ലാ സംഗമം) പതിനൊന്നാം വാർഷികം നിറപ്പകിട്ടോടെ കൊണ്ടാടി. ഹറാസാത്തിലെ സുമിത് ഹാളില്‍ നടന്ന വര്‍ണ്ണ മനോഹരമായ പരിപാടിയില്‍ ജിദ്ദ സമൂഹത്തിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ചടങ്ങില്‍ മുഖ്യഅഥിതിയായ ലുലു ഗ്രൂപ്പ്‌ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ്‌ റഫീക്ക് വാർഷികാ ഘോഷം ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

മികച്ച ദൃശ്യ - ശ്രാവ്യ തികവോടെയും ത്രിമാന ചാരുതയിലുമായി അരങ്ങേറിയ "കായംകുളം കൊച്ചുണ്ണി" നാടകം പത്തനംതിട്ട വാർഷികാഘോഷത്തെ ജിദ്ദയിലെ മറ്റു മലയാളി കലാപരി പാടികൾ നിന്ന് വ്യത്യസ്തവും ഇമ്പമുള്ളതുമാക്കി. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സംഗീത, ചരിത്ര നാടകം അഭിനയം കൊണ്ടും സജ്ജീകരണങ്ങൾ കൊണ്ടും എടുത്തുപറയേണ്ടതായി.

പാവപ്പെട്ടവരുടെ പ്രിയങ്കരനായ കായംകുളം കൊച്ചുണ്ണിയെ പോലെ നാടകവും നിറഞ്ഞ സഹൃദയ സദസ്സ് നെഞ്ചിലേറ്റി. ജിദ്ദയുടെ കലാകാരന്‍ സന്തോഷ്‌ കടമ്മിനിട്ട സംവിധാനം ചെയ്ത "കായംകുളം കൊച്ചുണ്ണി"യുടെ അരങ്ങില്‍ പിജെ എസ്സ് അംഗങ്ങള്‍ തന്നെയാണ് വേഷമിട്ടഭി നയിച്ചത്. മറ്റു വിവിധ നൃത്വനിർത്യങ്ങളും കലാപ്രകടങ്ങളും പി ജെ എസ് പതിനൊന്നാം വാർഷികാഘോഷം മനോഹരമാക്കി. കലാപരിപാടികള്‍ക്ക് ജയൻ നായർ ചുക്കാൻ ‍പിടിച്ചു.

publive-image

പി ജെ എസ്സ് പ്രസിഡന്റ്‌ നൗഷാദ് അടൂര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘടനയുടെ "വിഷൻ 2020" എ ബി ചെറിയാൻ ‍മാത്തൂർ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ വറുഗീസ് ഡാനിയല്‍ പ്രഖ്യാപിച്ചു. അലി തേക്കുതോട് വാർഷിക റിപ്പോർട്ടും മനു പ്രസാദ് വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു. സുശീല ജോസഫ്, നബീല്‍ നൗഷാദ് ഷിബു ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഉല്ലാസ് മെമ്മോറിയൽ ‍അവാര്‍ഡ്‌ ജിദ്ദയിലെ പ്രമുഖ പാട്ടുകാരനായ മിര്‍സാ ഷെരിഫിന് മുസാഫിറും, വിദ്യാഭ്യാസ അവാഡ് അക്ഷയ് വിലാസിന് അര്‍ഷാദ് നൗഫലും സമ്മാനിച്ചു.

ജിദ്ദയിലെ പ്രമുഖ ഡാന്‍സ് ടീച്ചര്‍മാരായ സുധാരാജു, ബിന്ദു സണ്ണി , പ്രീതഅജയകുമാര്‍ ,സീനത്ത്സമന്‍, അഞ്ചുനവീന്‍ , ഷെഫ്ന റസാഖ് എന്നിവരെ ആദരിച്ചു. സൌണ്ട് എഞ്ചിനീയർ നജീബ് വെഞ്ഞാറമൂട്, രംഗപടം അര്ടിസ്റ്റ്‌അജയകുമാര്‍ ,ഗാനങ്ങള്‍ ആലപിച്ച മിര്‍സാഷെരിഫ് , മുംതാസ് അബ്ദുല്‍റഹ്മാന്‍ , ജോബി ടി ബേബി , ഓമനകുട്ടന്‍ , ഷറഫ്പത്തനംതിട്ട , സുജു കെ രാജു എന്നിവരെയും ആദരിച്ചു.

വിലാസ് അടൂര്‍, മനോജ്‌ മാത്യു, അനില്‍കുമാര്‍പത്തനംതിട്ട, അയൂബ്പന്തളം, ജോസഫ്‌വടശേ രിക്കര സാബുമോന്‍പന്തളം, റോയ് ടി ജോഷ്വ, സിയാദ് പടുതോട് ,സഞ്ജയന്‍നായര്‍, ജോസഫ്‌ നെടിയവിള, സജി ജോര്‍ജ്, ഷാജി ഗോവിന്ദ്, സന്തോഷ്‌ കെ ജോണ്‍ ജോര്‍ജ്ജ് വറുഗീസ്, നവാസ്ചി റ്റാര്‍, അനില്‍ജോണ്‍ അടൂര്‍ , ഷറഫുദീന്‍ മൌലവി അനിയന്‍ ജോര്‍ജ്ജ്, രാജേഷ്‌ പന്തളം എന്നിവർ നേതൃത്വം നല്‍കി.

വനിതാ വിഭാഗവും കുട്ടികളുടെ വിഭാഗവും പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ ത്തിച്ചു. റിയ മേരി ജോര്‍ജ്ജ് അവതാരിക ആയിരുന്നു. പൊതുപരിപാടിയില്‍ മാത്യു തോമസ്സ് സ്വാഗതവും മനു പ്രസാദ്‌ ആറന്മുള നന്ദിയും പറഞ്ഞു. നാട്ടില്‍ ഉപരിപഠനത്തിനായി പോകുന്ന അൻഷു ഷിബു, അലന്‍ മാത്യു , സുബിന്‍ സന്തോഷിനും പി ജെ എസ്സ് ഉപഹാരം നല്‍കി.

Advertisment