Advertisment

എല്‍ഗാര്‍ പരിഷദ് കേസ്: ഉദ്ധവിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പവാര്‍

New Update

മുംബൈ: 'എല്‍ഗാര്‍ പരിഷദ്' കേസ് എന്‍.ഐ.എയ്ക്കു വിടാനുള്ള മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. കേസ് ഏറ്റെടുക്കാന്‍ എന്‍.ഐ.എയോടു നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അനീതിയാണ്. അതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തത് അംഗീകരിക്കാനാകില്ല- പവാര്‍ വ്യക്തമാക്കി.

Advertisment

publive-image

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര വികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണ് പവാര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണ്. അതിലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം സര്‍ക്കാരിന്റെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണ്. അതിനെ സംസ്ഥാനം തന്നെ പിന്തുണയ്ക്കുന്നത് അനീതിയും- പവാര്‍ കൂട്ടിച്ചേര്‍ത്തു.

2017 ഡിസംബര്‍ 31-ന് 'എല്‍ഗാര്‍ പരിഷദ്' നടത്തിയ യോഗത്തില്‍ പങ്കെടുത്തവരും പ്രസംഗിച്ചവരും ആരൊക്കെയെന്നുള്ള അന്വേഷണമാണ് എന്‍.ഐ.എ നടത്തുക. 2018 ജനുവരി ഒന്നിനാണ് പുണെയിലെ ഭീമ - കൊറഗാവ് യുദ്ധ സ്മാരകത്തിനു സമീപം സംഘര്‍ഷമുണ്ടായത്.

1818-ല്‍ പുണെ ബ്രാഹ്മണ പെഷവ ഭരണാധികാരികളുടെ കീഴിലുണ്ടായിരുന്ന സൈന്യത്തെ ദളിതരുടെ പിന്തുണയോടെ ബ്രിട്ടിഷ് സൈന്യം പരാജയപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കിയാണ് ജനുവരി ഒന്നിന് യുദ്ധ സ്മാരകത്തിനു സമീപം അനുസ്മരണ ചടങ്ങ് നടത്തിയത്. അന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനു പ്രേരിപ്പിച്ചത് 'എല്‍ഗാര്‍ പരിഷദി'ലെ പ്രസംഗങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

pawar nia elgar parishad case uddav
Advertisment